കുട്ടിച്ചാത്തനാണ് ഈ ലിങ്ക് തന്നത്. വെള്ളത്തിലെ റിഫ്ലക്ഷൻ എങ്ങനെയാണ് ആകാശത്തേക്കൾ കൂടുതൽ ക്ലിയറായത് എന്നു സംശയം. ഇവിടെ വന്നപ്പോൾ ശ്രീനാഥും അതേ സംശയം ചോദിച്ചിരിക്കുന്നതുകണ്ടു.
എനിക്ക് തോന്നുന്നത്, ദിലി ഈ ഫ്രെയിം കമ്പോസ് ചെയ്യുമ്പോൾ (ഏതുക്യാമറ, SLR or Point &Shoot?) ഫ്രെയിമിന്റെ മൂന്നിൽ രണ്ടു ഭാഗത്തോളം വെള്ളത്തിനു നേരെ വരത്തക്ക വിധത്തിലാണ് കമ്പോസ് ചെയ്തിരിക്കുന്നത്. ഫോക്കസ് പോയിന്റും അവിടെ എവിടെയോ തന്നെ. ക്യാമറ ഇവാലുവേറ്റീവ് മീറ്ററിംഗ് മോഡിലാണ് ഇതിന്റെ എക്സ്പോഷർ നിർണ്ണയിച്ചിരിക്കുന്നതെങ്കിൽ, ഭൂരിഭാഗം വരുന്ന വെള്ളത്തിലെ റിഫ്ലക്ഷനെ വ്യക്തമായി കാണിക്കുവാൻ തക്ക വിധത്തിലുള്ള ഒരു എക്സ്പോഷർ ആയിരിക്കും അത് എടുത്തിരിക്കുക എന്ന് ഊഹിക്കാമല്ലോ. വെള്ളത്തിൽ നിന്നുവരുന്ന പ്രതിബിംബങ്ങൾ, ആകാശത്തിന്റെ നേർ ചിത്രങ്ങളെക്കാൾ കുറഞ്ഞ അളവിലുള്ള പ്രകാശമാണ് ആ സീനിൽ തരുന്നത്. ക്യാമറ വളരെ കൃത്യമായി വെള്ളത്തിലെ റിഫ്ലക്ഷൻ എക്സ്പോസ് ചെയ്തിരിക്കുന്നു. അതേ സമയം, ആകാശത്തിന്റെ ആ സമയത്തെ പ്രകാശത്തിനു വേണ്ടതിനേക്കാൾ താരതമ്യേന കുറഞ്ഞ എക്സ്പോഷർ ആയതിനാൽ, ആകാശത്തിന്റെ നേർചിത്രം വരുന്ന ഭാഗങ്ങൾ ഓവർ എക്സ്പോസ് ആയിപ്പോവുകയും ചെയ്തു. തിരിച്ച്, ക്യാമറ മീറ്റർ ചെയ്തിരുന്നത് ആകാശത്തിന്റെ ഭാഗങ്ങളായിരുന്നുവെങ്കിൽ, ഈ ചിത്രത്തിലെ വെള്ളത്തിലെ റിഫ്ലക്ഷൻ നമുക്ക് ഫോട്ടോയിൽ കാണാൻ സാധിക്കാത്തയത്ര ഇരുണ്ടതായിരുന്നേനെ.
ഇതാണ് എനിക്ക് മനസിലായത്. മറ്റാരെങ്കിലും ഇതിന്റെ യഥാർത്ഥകാരണം എന്തെന്ന് ഇവിടെ പറയും എന്ന് പ്രതീക്ഷിക്കുന്നു.
“അതേ സമയം, ആകാശത്തിന്റെ ആ സമയത്തെ പ്രകാശത്തിനു വേണ്ടതിനേക്കാൾ താരതമ്യേന കുറഞ്ഞ എക്സ്പോഷർ ആയതിനാൽ..” എന്നത് താരതമ്യേന കൂടിയ (കൂടുതൽ സമയം എടുത്ത) എന്നു വായിക്കുക.
ശ്ശെ ഈ ഉത്തരം അറിയേണ്ടായിരുന്നു.. വല്യ വല്യ കണ്ടുപിടുത്തങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നമ്മള് ഇതൊക്കെ എനിക്കായാലും കണ്ടുപിടിക്കാനുള്ളതേ ഉള്ളൂ എന്നു തോന്നൂലേ. അതുപോലെ അപ്പുവണ്ണന് വിശദീകരിച്ചപ്പോള്‍ ഇത്രേ ഉള്ളായിരുന്നോ എന്ന തോന്നലാ...ആന്റ് ദ അവാര്‍ഡ് ഗോസ് റ്റു.......;)
ഒരു സംശം. സ്പോട്ട് മീറ്ററിംഗ് ആണ് നമ്മള് ഉപയോഗിക്കുന്നതെങ്കില്‍ ഏത് AF Area Modes (Closest Subject/Dynamic Area or Single Area) ആണ് സെലെക്ട് ചെയ്തിരിക്കുന്നത് എന്നതും പ്രാധാനമല്ലേ ?
അപ്പൂസിന്റെ ആദ്യ കമന്റ് വായിച്ച് ആ തിരുത്തല്‍ നടന്ന ഭാഗത്തെത്തിയപ്പോള്‍ ഞാന്‍ സന്തോഷിച്ചു...ഇന്ന് മാഷിന്റെ ചെവി പിടിച്ചിട്ടു തന്നെ കാര്യം എന്ന് വിചാരിച്ചു.. :)
പറഞ്ഞതു ശരിയാണ്. സ്പോട്ട് മീറ്ററിംഗ് ആണെങ്കിൽ ഫോക്കസ് ചെയ്യുന്ന പോയിന്റിനു ചുറ്റുമാണ് ക്യാമറ ലൈറ്റ് മെഷർമെന്റ് ചെയ്യുന്നത്. ലാലേ, ലാലിവിടെ ആദ്യമായിട്ടല്ല വരുന്നത്. ദിലിയുടെ ഈ ബ്ലോഗ് പരിചയപ്പെടുത്തിക്കൊണ്ട് ഞാൻ പണ്ടൊരു പോസ്റ്റിട്ടിരുന്നു, ഇതിലെ “ആകാശത്തേക്ക്...” എന്ന പോസ്റ്റ് ഒന്നു നോക്കിക്കേ. അതിൽ ശ്രീലാലിന്റെ കമന്റും കാണാം :-)
19 comments:
Nice shot.... The reflection is great....
cool:)
sundarammmm!!! athi manoharam
മനോഹരമായ പടം..!
സെവന് ഓക്ക് ഇംഗ്ലണ്ട് എന്ന് എഴുതിയില്ലെങ്കില്‍ ഇത് കേരളം ഇത് കേരളം എന്നു പറഞ്ഞേനെ..
ഒരു തെങ്ങെങ്കിലും ചാഞ്ഞ് നിന്നിരുന്നെങ്കില്‍,കളിയോടവും മറ്റു സംഭവങ്ങളും പടത്തിന്റെ ഭംഗി കൂട്ടുന്നു ദിലി മാഷെ
Adipoli SUper COOL
Nice picture.
nice click...!!!
ചാത്തനേറ്: അറിയാന്‍പാടില്ലാത്തോണ്ട് ചോദിക്യാ അതെങ്ങിനാ താഴെ വെള്ളത്തിലെ മേഘങ്ങള്‍ക്കും ആകാശത്തിനും ഇത്ര വ്യക്തത??
athu enikkum manasilayilla....njan camerayiloode nokkiyappol vellathile reflecion nalla clear ayi thonni...athukonda picture eduthathu thanne...camera ellathe nokkiyal reflection notice cheyyan mathram clear allayirunnuuu....
അതെങനെ ആകാശം വാഷ്ഡ് ഔട്ട് ആയി, വെള്ളത്തിലെ ആകാശം നല്ല കളറിലും കിട്ടി?
ഫില്ട്ടറ് വല്ലതും ഉപയോഗിച്ചൊ?
ദിലീ, നല്ല ഒരു ചിത്രം !
കുട്ടിച്ചാത്തനാണ് ഈ ലിങ്ക് തന്നത്. വെള്ളത്തിലെ റിഫ്ലക്ഷൻ എങ്ങനെയാണ് ആകാശത്തേക്കൾ കൂടുതൽ ക്ലിയറായത് എന്നു സംശയം. ഇവിടെ വന്നപ്പോൾ ശ്രീനാഥും അതേ സംശയം ചോദിച്ചിരിക്കുന്നതുകണ്ടു.
എനിക്ക് തോന്നുന്നത്, ദിലി ഈ ഫ്രെയിം കമ്പോസ് ചെയ്യുമ്പോൾ (ഏതുക്യാമറ, SLR or Point &Shoot?) ഫ്രെയിമിന്റെ മൂന്നിൽ രണ്ടു ഭാഗത്തോളം വെള്ളത്തിനു നേരെ വരത്തക്ക വിധത്തിലാണ് കമ്പോസ് ചെയ്തിരിക്കുന്നത്. ഫോക്കസ് പോയിന്റും അവിടെ എവിടെയോ തന്നെ. ക്യാമറ ഇവാലുവേറ്റീവ് മീറ്ററിംഗ് മോഡിലാണ് ഇതിന്റെ എക്സ്പോഷർ നിർണ്ണയിച്ചിരിക്കുന്നതെങ്കിൽ, ഭൂരിഭാഗം വരുന്ന വെള്ളത്തിലെ റിഫ്ലക്ഷനെ വ്യക്തമായി കാണിക്കുവാൻ തക്ക വിധത്തിലുള്ള ഒരു എക്സ്പോഷർ ആയിരിക്കും അത് എടുത്തിരിക്കുക എന്ന് ഊഹിക്കാമല്ലോ. വെള്ളത്തിൽ നിന്നുവരുന്ന പ്രതിബിംബങ്ങൾ, ആകാശത്തിന്റെ നേർ ചിത്രങ്ങളെക്കാൾ കുറഞ്ഞ അളവിലുള്ള പ്രകാശമാണ് ആ സീനിൽ തരുന്നത്. ക്യാമറ വളരെ കൃത്യമായി വെള്ളത്തിലെ റിഫ്ലക്ഷൻ എക്സ്പോസ് ചെയ്തിരിക്കുന്നു. അതേ സമയം, ആകാശത്തിന്റെ ആ സമയത്തെ പ്രകാശത്തിനു വേണ്ടതിനേക്കാൾ താരതമ്യേന കുറഞ്ഞ എക്സ്പോഷർ ആയതിനാൽ, ആകാശത്തിന്റെ നേർചിത്രം വരുന്ന ഭാഗങ്ങൾ ഓവർ എക്സ്പോസ് ആയിപ്പോവുകയും ചെയ്തു. തിരിച്ച്, ക്യാമറ മീറ്റർ ചെയ്തിരുന്നത് ആകാശത്തിന്റെ ഭാഗങ്ങളായിരുന്നുവെങ്കിൽ, ഈ ചിത്രത്തിലെ വെള്ളത്തിലെ റിഫ്ലക്ഷൻ നമുക്ക് ഫോട്ടോയിൽ കാണാൻ സാധിക്കാത്തയത്ര ഇരുണ്ടതായിരുന്നേനെ.
ഇതാണ് എനിക്ക് മനസിലായത്. മറ്റാരെങ്കിലും ഇതിന്റെ യഥാർത്ഥകാരണം എന്തെന്ന് ഇവിടെ പറയും എന്ന് പ്രതീക്ഷിക്കുന്നു.
സോറി....മുകളിലെ കമന്റിൽ ഒരു തിരുത്ത് :
“അതേ സമയം, ആകാശത്തിന്റെ ആ സമയത്തെ പ്രകാശത്തിനു വേണ്ടതിനേക്കാൾ താരതമ്യേന കുറഞ്ഞ എക്സ്പോഷർ ആയതിനാൽ..” എന്നത് താരതമ്യേന കൂടിയ (കൂടുതൽ സമയം എടുത്ത) എന്നു വായിക്കുക.
ശ്ശെ ഈ ഉത്തരം അറിയേണ്ടായിരുന്നു.. വല്യ വല്യ കണ്ടുപിടുത്തങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നമ്മള് ഇതൊക്കെ എനിക്കായാലും കണ്ടുപിടിക്കാനുള്ളതേ ഉള്ളൂ എന്നു തോന്നൂലേ. അതുപോലെ അപ്പുവണ്ണന് വിശദീകരിച്ചപ്പോള്‍ ഇത്രേ ഉള്ളായിരുന്നോ എന്ന തോന്നലാ...ആന്റ് ദ അവാര്‍ഡ് ഗോസ് റ്റു.......;)
ചിത്രം കേമം
ശ്രീനാഥ് ചോദിച്ച ചോദ്യം എന്റെ മനസ്സിലും വന്നു. എന്തുകൊണ്ടാണിത് സംഭവിച്ചതെന്ന് അപ്പു വളരെ ക്ലിയര്‍ ആയി മനസ്സിലാക്കി തന്നു
രണ്ടു പേര്‍ക്കും നന്ദികള്
supeeeeeeer pic!! wat a reflection!!!
And thanx to Appu also
ദിലീ,ഞാനീ ബ്ലോഗില്‍ ആദ്യമായിട്ടാണെന്ന് തോന്നുന്നു. ഫോട്ടോസെല്ലാം ഉഗ്രനാണ്. ഇനീം ഫോട്ടോസെടുക്കൂ . അറുമാദിക്കൂ...
അപ്പൂസ്,
ഒരു സംശം.
സ്പോട്ട് മീറ്ററിംഗ് ആണ് നമ്മള് ഉപയോഗിക്കുന്നതെങ്കില്‍ ഏത് AF Area Modes (Closest Subject/Dynamic Area or Single Area) ആണ് സെലെക്ട് ചെയ്തിരിക്കുന്നത് എന്നതും പ്രാധാനമല്ലേ ?
അപ്പൂസിന്റെ ആദ്യ കമന്റ് വായിച്ച് ആ തിരുത്തല്‍ നടന്ന ഭാഗത്തെത്തിയപ്പോള്‍ ഞാന്‍ സന്തോഷിച്ചു...ഇന്ന് മാഷിന്റെ ചെവി പിടിച്ചിട്ടു തന്നെ കാര്യം എന്ന് വിചാരിച്ചു.. :)
ഗംഭീരം!!..ദിലി മാഷേ ;)
enikku ethengane sambavichu ennu ariyillarunnu....anyway ethu AV priority mode lanu eduthathu, AV=10
ISO=100, shutter speed 1/100 and focal length 18mm.
camera Cannon 50d DSLR..
appuvinu thanks ...reflection visadeekarichathinu. pinne ellarkkum thanks for visiting and comments...
ശ്രീലാൽ :-)

Post a Comment